ഫോക്‌സ്‌കോണ്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും, കൂടെ അദാനിയും ചേരും

മുംബൈ| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (09:42 IST)
പ്രമുഖ ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങുന്നു. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസുമായുള്ള സംയുക്ത സംരംഭത്തോടെയായിരിക്കും തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ പ്രവേശം. ഫോക്‌സ്‌കോണുമൊത്ത് 500 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിനാണ് അദാനി തയ്യാറെടുക്കുന്നത്.

40 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ് അവരുടെ പദ്ധതി. അതില്‍ പകുതിയും ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വച്ചുള്ളതായിരിക്കും. ബാക്കി മധ്യേഷ്യ, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. കേന്ദ്ര സര്‍ക്കാറിന്റെ 'ഇന്ത്യയില്‍ നിര്‍മിക്കുക' എന്ന പദ്ധതിപ്രകാരമാണ് ഫോക്സ്കോണ്‍ എത്തുന്നത്. പദ്ധതി പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനിയും ഫോക്സ്കോണാണ്.

കരാറടിസ്ഥാനത്തില്‍ ആഗോള ബ്രാന്റുകളായ ആപ്പിള്‍, ബ്ലാക്‌ബെറി, മോട്ടറോള, സോണി, ഹുവാവെ എന്നിവര്‍ക്കു വേണ്ടി മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നുണ്ട് കമ്പനി. ഇന്ത്യന്‍ കമ്പനികളുടെ കരാറും ഏറ്റെടുക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമുണ്ട്. ഗുജറാത്തിലും കര്‍ണാടകയിലുമായിരിക്കും ഫോക്‌സ്‌കോണിന്റെ ആദ്യ രണ്ട് പ്ലാന്റുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :