സജിത്ത്|
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (10:16 IST)
കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ഫോര്‍ഡ് ഇകോസ്പോര്‍ട്ട് ‘സിഗ്നേച്ചർ എഡീഷൻ’ വിപണിയിലെത്തി. ‘ഇകോസ്പോർട്ടി’ലെ ഫോഗ് ലാംപിനു താഴെ അഞ്ച് എൽ ഇ ഡി ലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഡേടൈം റണ്ണിങ് ലാംപാണു വാഹനത്തിന്റെ പുറമെയുള്ള പ്രധാന സവിശേഷത. ‘ഇകോസ്പോർട്ടി’ന്റെ കറുപ്പ് നിറമടിച്ച ടൈറ്റാനിയം വകഭേദത്തിന് 9,26,194 രൂപയാണ്
ഡൽഹി ഷോറൂമിലെ വില.
മുന്നിലേയും പിന്നിലേയും ബംപറുകളിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് വാഹനം എത്തിയിട്ടുള്ളത്. കറുപ്പ് മോൾഡഡ് ഹെഡ്ലാംപ്, കറുപ്പ് ഗ്രിൽ, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീൽ, റുപ്പ് ഫോഗ് ലാംപ് ബെസൽ, കറുപ്പ് മിറർ കവർ, റൂഫ് ക്രോസ് ബാർ, കറുപ്പ് റൂഫ് റെയിൽ എന്നിങ്ങനെയുള്ള ബ്ലാക്ക് എക്സ്റ്റീരിയറാണ് ‘സിഗ്നേച്ചർ എഡീഷ’ന്റെ എടുത്തു പറയേണ്ട സവിശേഷത.
അകത്തളങ്ങളില്‍ ആറ് എയർബാഗ്, ആപ് ലിങ്ക് സഹിതം സിങ്ക് എന്നിങ്ങനെയുള്ള പ്രത്യേകതകളും വാഹനത്തിലുണ്ട്. സാങ്കേതിക വിഭാഗത്തിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്താതെയാണ് ‘സിഗ്നേച്ചർ എഡീഷൻ’ എത്തുന്നത്. അതേസമയം ട്രാൻസ്മിഷൻ സാധ്യതകളായി അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഇരട്ട ക്ലച് പവർ ഷിഫ്റ്റ് ഓട്ടമാറ്റിക് ഗീയർബോക്സുകള്‍ എന്നിവയും വാഹനത്തിലുണ്ട്.