ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 31 ജൂലൈ 2014 (12:04 IST)
ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ നിരവധി കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയതൊടെ വ്യാപം കൊഴുപ്പിക്കാന്‍ മത്സരങ്ങളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പ്രധാനമായും ഫ്ലിപ്കാര്‍ട്ടും ആമസോണും തമ്മിലാണ് ഇന്ത്യന്‍ വിപണിയില്‍ മത്സരം നടക്കുന്നത്. കാരണം മറ്റൊന്നുമല്ല
ഫ്ലിപ്കാര്‍ട്ടില്‍ നിലവിലുള്ള നിക്ഷേപകരും പുതിയവരും ചേര്‍ന്ന് 6000 കോടി രൂപ നിക്ഷേപം നടത്തിയെന്നുള്ള വെളിപ്പെടുത്തലാണ് ആമസോണിനെ ചൊടിപ്പിച്ചിരിക്കുന്നത്.
അങ്ങനെ വിട്ട് കൊടുക്കാന്‍ ആമസോണും തയ്യാറാകുമോ. അമേരിക്കന്‍ കമ്പനി തങ്ങളുടെ പോരാട്ട വീര്യം പുറത്തെടുത്തു. 12000 കോടി രൂപ ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ മുതല്‍മുടക്കുമെന്നു പ്രഖ്യാപിച്ച് കൊണ്ടാണ് ആമസൊണ്‍ തിരിച്ചടിച്ചത്.
ഏറ്റവും വേഗം 100 കോടി ഡോളര്‍ (6000 കോടി രൂപ) വിറ്റുവരവ് നേടുന്ന രാജ്യമായി
ഇന്ത്യ മാറുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനായിട്ടാണത്രെ 12000 കോടി രൂപകൂടി മുതല്‍മുടക്കുന്നത്. പുസ്തകം, വസ്ത്രം, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 1.7 കോടി
ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ആമസോണ്‍ ഇനി ഓര്‍ഡര്‍ ചെയ്യുന്ന ദിവസം തന്നെ ആവശ്യക്കാരന് സാധനമെത്തിച്ചു നല്‍കാനായി ഡല്‍ഹി, ചെന്നൈ, ജയ്പൂര്‍, അഹമ്മദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ഉടന്‍ സംഭരണ വിതരണ കേന്ദ്രങ്ങള്‍ തുറക്കും.
പുതിയതായി സമാഹരിച്ച 6000 കോടി രൂപ ഓണ്‍ലൈന്‍-മൊബൈല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനാകും ഉപയോഗിക്കുകയെന്ന് ഫ്ലിപ് കാര്‍ട്ട് അറിയിച്ചു. ഇനി കമ്പനിയുടെ ലക്ഷ്യം വെറും വില്‍പ്പനക്കാരനാകാതെ മുതലാളി ആകാനാണ് ശ്രമിക്കുന്നത്. അതിനായി ചില കമ്പനികളെ ഏറ്റെടുത്തേക്കാനും സാധ്യതയുണ്ട്. 2000 കോടി രൂപ മുതല്‍മുടക്കി, വസ്ത്ര ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ മിന്ത്രയെ മേയില്‍ ഫ്ലിപ്കാര്‍ട് സ്വന്തമാക്കിയിരുന്നു.