രാജ്യം 12.8 ശതമാനം വളർച്ച നേടുമെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (15:34 IST)
പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച് രാജ്യത്തെ റേറ്റിങ് 11 ശതമാനത്തിൽ നിന്നും 12.8 ശതമാനമാക്കി ഉയർത്തി. 2021-22 സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനത്തിനനുസൃതമായാണ് റേറ്റിങ് ഉയർത്തിയത്.

സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച്
ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്‌കരിച്ചത്. കൊവിഡിനെ തുടർന്നുണ്ടായ അടച്ചിടലിൽ നിന്നും രാജ്യം വിമുക്തമാവുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലും വേഗത്തിലാകുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :