ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (17:51 IST)
മാസം ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രം എന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തു. സബ്സീഡി സിലിണ്ടര്‍ നിയന്ത്രണത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്നു കൂടിയ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഉപഭോക്താക്കള്‍ക്കനുവദിച്ചിരിക്കുന്ന 12 സബ്സിഡിയുള്ള സിലിണ്ടറുകള്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 9 ഗ്യാസ് സിലിണ്ടറുകള്‍ എന്നത് 12 ആക്കിയപ്പോഴാണ് മാസം ഒരു സിലിണ്ടര്‍ മാത്രം എന്ന നിയമം കൊണ്ടുവന്നത്.
ചിലപ്പോള്‍ ഒരു സിലിണ്ടര്‍ തന്നെ പൂര്‍ണമായും വേണമെന്നില്ലാത്ത അവസ്ഥയുണ്ടാലും . എന്നാല്‍ ആഘോഷങ്ങളുടെ സമയത്ത് ഒന്നില്‍ കൂടുതല്‍ വേണ്ടി വന്നേക്കാം ..അങ്ങനെ വരുമ്പോള്‍ പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ സ്ഥിതി ഒഴിവാക്കാനാണ് പഴയ നിയമം റദ്ദാക്കിയതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു .