റഷ്യൻ ബാങ്കുകളെ ഉപരോധിച്ച് യുഎസ്, യൂറോപ്യൻ യൂണിയൻ: സ്വിഫ്‌റ്റിൽ നിന്ന് പുറത്താക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (10:37 IST)
യുക്രൈനെതിരായ യുദ്ധം ശക്തമാക്കിയതോടെ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങി യുഎസും യൂറോപ്യൻ യൂണിയനും.ലോകത്തിലെ ബാങ്കുകള്‍ തമ്മില്‍ വലിയ തുക കൈമാറാനുള്ള സ്വിഫ്റ്റ് മെസേജിങ് സംവിധാനത്തില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ ഒഴിവാക്കാൻ ഇവർ തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.

റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരേ തുടങ്ങിയ നടപടി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം കീവ് ലക്ഷ്യമിട്ട് പോരാട്ടം കടുപ്പിച്ചതോടെ യുക്രൈന് കൂടുതല്‍ ആയുധങ്ങളും മറ്റും നല്‍കാന്‍ തയ്യാറായി ജർമനി,നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :