കോഴിക്കോട്|
JOYS JOY|
Last Updated:
ബുധന്‍, 11 മെയ് 2016 (09:39 IST)
വിദ്യാഭ്യാസലോണില്‍ വീഴ്ച വരുത്തിയവര്‍ക്ക് ബാങ്കു ലോണിന് അപേക്ഷിക്കുന്നതിന് വിലക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ വിലക്കുമായി അപേക്ഷാര്‍ത്ഥികള്‍ക്കു മുമ്പില്‍ എത്തിയിരിക്കുന്നത്.
ബാങ്കിന്റെ ക്ലറിക്കല്‍ വിഭാഗത്തിലേക്ക് ഏപ്രില്‍ അഞ്ചിനു വിളിച്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഫ് ആപ്ലിക്കേഷനിലാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. കൂടാതെ, പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്കും ഇതേ വിലക്ക് ഏര്‍പ്പെടുത്തി.
സ്റ്റേസ് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ അഞ്ചിന് വിളിച്ച ജൂനിയര്‍ അസോസിയേറ്റ്‌സ്, ജൂനിയര്‍ അഗ്രികള്‍ച്ചറല്‍ അസോസിയേറ്റ്‌സ് എന്നീ ക്ലറിക്കല്‍ തസ്തികകളിലേക്ക് ആയിരുന്നു ആദ്യം വിലക്ക് കൊണ്ടുവന്നത്. CRPD/CR/2016-17/01 എന്ന നോട്ടിഫിക്കേഷനിലാണ് ലോണ്‍ അടവുകളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നത്.
ഏതായാലും നിരവധി തൊഴില്‍ അന്വേഷകര്‍ക്ക് ഇത് തിരിച്ചടിയാകും. തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ലോണ്‍ എടുത്തവരെ ആയിരിക്കും ബാങ്കിന്റെ തീരുമാനം കൂടുതലായും ബാധിക്കുക.