ശ്രേയക്കുട്ടിയുടെ പാട്ടിന്റെ അകമ്പടിയോടെ കന്നി വോട്ടര്‍മാക്ക് മരം നടാന്‍ അവസരമൊരുക്കി കളക്‌ടര്‍ ബ്രോ

വോട്ട് ചെയ്യുന്നതിനോടൊപ്പം പ്രകൃതിക്കും പ്രാധാന്യം നൽകുക എന്ന നിർദേശം അറിയിച്ച് കൊണ്ട് കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കന്നി വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോ

കോഴിക്കോട്| aparna shaji| Last Updated: ശനി, 7 മെയ് 2016 (16:01 IST)
വോട്ട് ചെയ്യുന്നതിനോടൊപ്പം പ്രകൃതിക്കും പ്രാധാന്യം നൽകുക എന്ന നിർദേശം അറിയിച്ച് കൊണ്ട് കോഴിക്കോട് കലക്ടർ എൻ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കന്നി വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നല്‍കുക കൂടിയാണ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കലക്ടർ വ്യക്തമാക്കി.

ആദ്യ വോട്ടിന്റെ ഓർമക്കായി ഓരോ മരം നടാനുള്ള അവസരം ജില്ലാ ഭരണകൂടം ഒരുക്കുന്നു. വയനാട് ജില്ലയിലെ 'ഓർമ മരം' പദ്ധതിയെ അനുകരിക്കാനാണ് കോഴിക്കോട്ടുകാർക്ക് കലക്ടറുടെ നിർദേശം. കലക്ടറുടെ ഒപ്പം മലയാളികൾക്ക് പ്രിയങ്കരിയായ ശ്രേയകുട്ടിയും രംഗത്തുണ്ട്. ജില്ലയിലെ 78,432 കന്നി വോട്ടർമാർക്കും മരതൈകൾ വിതരണം ചെയ്യാനാണ് തിരുമാനം.

വോട്ട് ചെയ്തുവരുന്ന നവ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍വച്ച് ബന്ധപ്പെട്ട വളണ്ടിയര്‍മാര്‍ കൂപ്പണുകള്‍ നല്‍കും. പരിസ്ഥിതി ദിവസമായ ജൂൺ അഞ്ചിന് മുമ്പായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുന്ന വിതരണ കേന്ദ്രങ്ങളില്‍ കൂപ്പണുമായെത്തി ചെടികള്‍ കൈപ്പറ്റാവുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വിതരണകേന്ദ്രങ്ങള്‍, സമയം എന്നിവ പിന്നീട് അറിയിക്കുമെന്നും കലക്ടർ ബ്രോ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :