പെരുമ്പാവൂര്‍ സംഭവം: കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്കും

പെരുമ്പാവൂര്‍ സംഭവം: കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്കും

കൊച്ചി| JOYSJOY| Last Updated: ബുധന്‍, 4 മെയ് 2016 (18:32 IST)
പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാനസര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്കും. ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിക്ക് എറണാകുളം ജില്ലയിൽ ജോലി നൽകാനും തീരുമാനമായി.

ഇവർക്ക് വീടു വെച്ച് നൽകാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി ഇന്നു രാവിലെ സന്ദർശിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :