1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Deepak kochhar arrested

ഛന്ദ കോച്ചാറിന്റെ ഭർത്താവും വ്യവസായിയുമായ ദീപക് കോച്ചാർ അറസ്റ്റിൽ

ഛന്ദ കോച്ചാർ
വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ഛന്ദ കോച്ചാറിന്റെ ഭർത്താവുമായ ദീപക് കോച്ചാറിനെ ഇൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അറ്സ്റ്റ് ചെയ്‌തു. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
 
ഛന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ ധൂത് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോ‌ഴ്‌സ്‌മെന്റ് ക്രിമിനൽ കേസെടുത്തിരുന്നു. ഛന്ദ കോച്ചാർ ഐസിഐസിഐ ബാങ്ക് സിഇഒ ആയിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടിരൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇന്നലെ രാത്രിയോടെയാണ് ദീപക് കോച്ചാറിനെ അറസ്റ്റ് ചെയ്‌തത്.
അടുത്ത ലേഖനം
കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു