സ്വയം വൃത്തിയാക്കുന്ന കാറുമായി നിസാന്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 27 ഏപ്രില്‍ 2014 (10:42 IST)
എവിടെയെങ്കിലും പോകുമ്പോള്‍ കാര്‍ വൃത്തിയാക്കലും അലങ്കരിക്കലുമൊക്കെ ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണ്. എന്നാല്‍ ഇനി അതൊക്കെ പഴം കഥ. സ്വയം വൃത്തിയാക്കാന്‍ കഴിവുള്ള കാറുമായി നിസാന്‍ രംഗത്തു വരികയാണ്.

നാനോ പെയിന്റ് ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് നിസാന്‍ പണിപ്പറ്റിച്ചിരിക്കുന്നത്.ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചിരിക്കുന്ന കാറില്‍ പൊടിയും ചെളിയും മറ്റും പറ്റിപ്പിടിക്കുന്നതിനുമുമ്പ് പുറംതള്ളുകയാണത്രെ ചെയ്യുന്നത്.

എന്നല്‍ കാര്‍ വെറുതെ അനക്കാതെ ഇട്ടിരുന്നാല്‍ ഒരിക്കലും സ്വയം വൃത്തിയാക്കില്ല. അതിന് റോഡിലിറക്കി ഓടിക്കേണ്ടി വരും. നിസാന്‍ പുതിയ സങ്കേതം തങ്ങളുടെ ഭാവി മോഡലുകളില്‍ പ്രയോഗിക്കുവാന്‍ വേണ്ടിമാറ്റിവച്ചിരിക്കുകയായിരുന്നു

ഐഫോണിലും മറ്റും ചെയ്തിരിക്കുന്ന ഒലിയോഫോബിക് പെയിന്റിങ്ങ് രീതിയാണ് കാറിനെയും വെള്ളത്തില്‍നിന്നും രക്ഷിക്കുന്നത്. കാര്‍ എങ്ങനെ വൃത്തിയാകമെന്ന് വിവരിക്കുന്ന ഒരു പരസ്യവും നിസാന്‍ പുറത്തിറക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :