ലണ്ടണ്‍|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (09:58 IST)
ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്. ബ്രെന്റ് ക്രൂഡ്
വില ബാരലിന് ഒരു ഡോളര്‍ ഇടിഞ്ഞ് 54.93 ഡോളറായിരിക്കുകയാണ്.
കഴിഞ്ഞ ജൂണില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 115 ഡോളറായിരുന്നു. എന്നാല്‍ ഇത് ജനുവരിയില്‍ 45 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു.
എണ്ണയുടെ ഡിമാന്റ് കുറഞ്ഞിട്ടും എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ ഉത്‌പാദനം കുറയ്‌ക്കാത്തതാണ് വില ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മാർക്കറ്റ് വിഹിതം നഷ്‌ടപ്പെടാതിരിക്കാനാണ് ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാത്തതെന്നാണ് കരുതപ്പെടുന്നത്.