ലണ്ടൻ|
jibin|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (11:25 IST)
വില തകര്‍ച്ച നേരിട്ടിരുന്ന ബ്രെന്റ്
ക്രൂഡോയിൽ വില വീണ്ടും തിരികെ കയറുന്നു. 89 ഡോളർ വരെ താഴ്‌ന്ന ക്രൂഡോയിൽ വില 93 ഡോളറിലേക്കാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
ആഗോള തലത്തിൽ സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന ഉണർവും. അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതുമാണ് ക്രൂഡോയിൽ വില പെട്ടന്ന് ഉയരാന്‍ സാഹചര്യമൊരുങ്ങിയത്. തുടർന്ന് മറ്റ് സാമ്പത്തിക ശക്തികളും ഉണർവ് നേടിയതോടെ, ക്രൂഡ് ഓയിലിന് നഷ്‌ടപ്പെട്ട ഡിമാൻഡ് തിരിച്ചു ലഭിക്കുകയായിരുന്നു.
ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഉത്‌പാദനം വെട്ടിച്ചുരുക്കി വില കൂട്ടാന്‍ എണ്ണ ഉത്‌പാദക രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. എന്നാല്‍
എണ്ണ വില ഉയര്‍ന്നതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് എണ്ണ ഉത്‌പാദക രാജ്യങ്ങൾ പിന്തിരിയുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാൽ, ആഭ്യന്തര യുദ്ധം ചൂടുപിടിക്കുന്ന ഇറാക്കിൽ നിന്നുള്ള എണ്ണ വിതരണം ഇപ്പോഴും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ എണ്ണ വിലയില്‍ മാറ്റം വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.