ഇനി ക്രെഡിറ്റ് കാര്‍ഡിനു പകരം മൊബൈല്‍ ആപ്പ് മതി...!

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (11:12 IST)
ഷോപ്പിങിന് പോകുമ്പോള്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഒക്കെയാണ് ഇപ്പോള്‍ മിക്കവരും കൈയ്യില്‍ കരുതുക. പണം കൈയ്യില്‍ കരുതേണ്ടതില്ല എന്നതും സുരക്ഷിതത്വവും നല്‍കുന്നതാണ് കാര്‍ഡ് ഉപയോഗം. എന്നാല്‍ ഒന്നിലധികം ബാങ്കുകളുടെ കാര്‍ഡുകള്‍ കൈയ്യില്‍ കരുതേണ്ടി വരുമെന്നത് പലര്‍ക്കും അസൌകര്യം ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു പരിഹാരവുമായി പ്രമുഖ കാര്‍ഡ് സേവന ദാതാക്കളായ വിസ രംഗത്ത്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരമായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് വിസ. ക്യൂആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡുകളുമായി ബാങ്കുകളുടെ ആപ്പിനെ ബന്ധിപ്പിക്കാനുള്ള സാധ്യതയാണ് വിസ അവതരിപ്പിച്ചിരിക്കുന്നത്. പണം അടയ്‌ക്കേണ്ടസമയത്ത് ആപ്പ് തുറന്ന് ഷോപ്പിലെ ഇഡിസിഎം വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നല്‍കേണ്ട തുക രേഖപ്പെടുത്തുക. പിന്‍ നല്‍കിയാല്‍ പണമിടപാട് പൂര്‍ത്തിയാകും.

ഫോണിലൂടെയോ ഓണ്‍ലൈന്‍ വഴിയോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നിരിക്കട്ടെ. ഭക്ഷണവുമായി വീട്ടിലെത്തുന്നയാളുടെ മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ക്രഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പണം കൈമാറാം. പെട്രോള്‍ പമ്പിലോ, ടെക്‌സ്റ്റയില്‍ ഷോറൂമിലോ സമാനമായ രീതിയില്‍ പണം നല്‍കാം.

പരീക്ഷണാര്‍ഥം ഐസിഐസിഐ ബാങ്ക് (mVisa) ബെംഗളുരുവില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ വാലറ്റ് ആപ്പ് ആയ പോക്കറ്റ്‌സ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ലോഗിന്‍ ചെയ്ത് എംവിസ ഐക്കണ്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുക. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളും ഉടനെ ഈ സൗകര്യം നല്‍കിതുടങ്ങും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :