കൊവിഡ് 19: ശമ്പളം കൊടുക്കുവാൻ സർക്കാർ സഹായിക്കണമെന്ന് സ്വകാര്യകമ്പനികൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 29 മാര്‍ച്ച് 2020 (11:20 IST)
കൊവിഡ് 19 വൈറസ് ബാധ രാജ്യത്തെ സമ്പത്തിക രംഗത്തേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ചെറുകിട ഇടത്തരം കമ്പനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം.വാണിജ്യ വ്യാപര മേഖലയിലെ സംഘടനകളായ ഫിക്ക്, അസോചം, സിഐഐ എന്നിവര്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ആവശ്യപ്പെട്ടു.21 ദിവസത്തെ ലോക്ക്ഡൗൺ കാലത്തിൽ വേതനം നൽകാൻ സർക്കാൻ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ബ്രിട്ടണിൽ ഇത്തരത്തിൽ 80 ശതമാനം വേതനം നൽകാമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരമ്പൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :