സഹകരണ സംഘങ്ങൾ ബാങ്കുകളല്ല, ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ലെന്ന് ധനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:50 IST)
സഹകരണസംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയന്ത്രണ നിയമപ്രകാ‌രം ലൈസൻസോ റിസർവ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സ്ഥാപനങ്ങളെ ബാങ്കുകൾ എന്ന് വിളിക്കാനാവില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച റിസർവ് ‌ബാങ്ക് നിലപാടി‌ൽ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളികൊണ്ടാണ് ധനമന്ത്രിയുടെ പ്രസ്ഥാവന.

1949ലെ ആക്‌ട് സെക്ഷൻ 7 പ്രകാരം റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. സൊസൈറ്റി അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിൽ സഹകരണ സംഘങ്ങൾക്ക് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ 1635 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15000 ത്തോളം വരുന്ന സഹകരണ സം‌ഘങ്ങളുടെയും പ്രവർത്തനത്തെ ‌ബാധിക്കുന്നതാണ് ആർബിഐ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :