അഭിറാം മനോഹർ|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:00 IST)
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി. മൂന്ന് വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. കേന്ദ്ര നിയമനകാര്യ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. 2018 ഡിസംബർ12നായിരുന്നു ശക്തികാന്തദാസ് ചുമതലയേറ്റത്.
മോദി സർക്കാരിന്റെ കാലയളവിൽ ഇതാദ്യമായാണ് റിസർവ് ബാങ്ക് ഗവര്‍ണ്ണറുടെ സേവന കാലാവധി നീട്ടി നല്‍കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് കേന്ദ്ര
സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ് .ഊർജിത് പട്ടേൽ രാജിവെച്ചതിനെ തുടർന്നാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിക്കപ്പെട്ടത്.
സാമ്പത്തികശാസ്ത്രത്തിൽ അക്കാദമിക് പിൻബലമില്ലാത്ത ശക്തികാന്ത ദാസിനെ റിസർവ്വ് ബാങ്ക് തലപ്പത്തേക്ക് കൊണ്ടുവന്നതിൽ അന്ന് ബിജെപിക്കകത്ത് തന്നെ എതിർസ്വരങ്ങളൂണ്ടായിരുന്നു. നോട്ട് നിരോധന സമയത്ത് സര്‍ക്കാരിന്‍റെ മുഖമായി നിത്യേന വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്തായിരുന്നു.