സജിത്ത്|
Last Modified ശനി, 4 നവംബര്‍ 2017 (10:04 IST)
ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 425 SoC, 1.2GHz പ്രോസസര്‍ , 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകളും ഈ ഫോണില്‍ ഉണ്ടായിരിക്കും.
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഡ്യുവല്‍ നാനോ സിം പിന്തുണയാണുള്ളത്. 8എംപി വീതമുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് മറ്റൊരു പ്രത്യേകത. 13എംപി റിയര്‍ ക്യാമറ, 2500എംഎഎച്ച് ബാറ്ററി,
കണക്ടിവിറ്റി ഓപ്ഷനുകളായ ബ്ലൂട്ടൂത്ത്, ജിപിആര്‍എസ്, വൈഫൈ, എഡ്ജ്, 3ജി, 4ജി, മൈക്രോ യുഎസ്ബി എന്നീ ഫീച്ചറുകളും ഏകദേശം 8,300 രൂപയ്ക്ക് ലഭിക്കുന്ന ഈ ഫോണിലുണ്ടായിരിക്കും.