കയ്യിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി കൂള്‍പാഡ് ‘കൂള്‍ പ്ലേ സിക്‌സ്’ വിപണിയിലേക്ക് !

കൂള്‍ പ്ലേ 6 സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്

CoolPad  , LeEco  ,  കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് ,  കൂള്‍പാഡ്
സജിത്ത്| Last Modified ചൊവ്വ, 15 ഓഗസ്റ്റ് 2017 (15:49 IST)
കുറഞ്ഞ വിലയില്‍ അത്യുഗ്രന്‍ സ്മാര്‍ട്ട്ഫോണുമായി കൂള്‍പാഡ് എത്തുന്നു. കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് എന്ന ഫോണ്‍ ആഗസ്റ്റ് 20 ന് ഇന്ത്യന്‍ വിപണിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മികച്ച ഒരു ഗെയിമിംഗ് ഫോണ്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ചൈനയില്‍ കൂള്‍പാഡ് കൂള്‍ പ്ലേ സിക്‌സ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 15,000 രൂപയായിരിക്കും ഫോണിന്റെ വില.

5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 653 പ്രോസസറും അഡ്രിനോ 510 ജി.പി.യുവും ചേര്‍ന്നാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 6 ജി ബി റാം, 64 ജി ബി സ്റ്റോറേജ് , 4060 എം എ എച്ച്‌ ബാറ്ററി, ഡ്യൂവല്‍ ക്യാമറ, 13 മെഗാ പിക്സലിന്റെ സോണിയുടെ രണ്ട് ലെന്‍സുകളിലായി മോണോക്രോം, ഡെപ്ത് ഓഫ് ഫീല്‍ഡ് സംവിധാനം എന്നിവയും ഈ ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :