സജിത്ത്|
Last Modified ചൊവ്വ, 3 ജനുവരി 2017 (10:49 IST)
സെല്‍ഫി പ്രേമികളെ ഉന്നം വച്ചു വിവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിവോ വി5 പ്ലസ് വിപണിയിലേക്കെത്തുന്നു. ജനുവരി 23നാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തുക. 17,980 രൂപയാണ് ഈ പുതിയ ഫോണിന്റെ വില. 4ജി ഉള്‍പ്പെടെയുള്ള എല്ലാ കണക്ടിവിറ്റികളും വിവോ വി5 പ്ലസിലുണ്ട്.
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 5.5ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. 2.5ഡി കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഇതില്‍ ഐ പ്രൊട്ടക്ഷന്‍ മോഡ് എന്ന സവിശേഷതയും ഫോണിലുണ്ട്.
1.5GHz 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് 6750 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്,
എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന മെമ്മറി, 3000എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.
20 എം പി കിടിലന്‍ ഡ്യുവല്‍ ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. മുഖത്തിന്റെ സ്വാഭാവിക നിറം ചിത്രങ്ങളില്‍ ഉറപ്പു തരുന്ന മൂണ്‍ലൈറ്റ് ഗ്ലോ ഫ്‌ളാഷോടു കൂടിയാണ് ഇതിലെ മുന്‍ ക്യാമറ. അതോടൊപ്പം എടുക്കുന്ന സെല്‍ഫിയുടെ മികവു കൂട്ടാന്‍ ഫേസ് ബ്യൂട്ടി മോഡും ഇഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 13എംപിയാണ് ഫോണിന്റെ പിന്‍ ക്യാമറ.