അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (19:42 IST)
രണ്ട് പൊതുമേഖല ബാങ്കുകളുടെ
ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ 51 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക.
റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിവിലയിൽ 20ശതമാനം കുതിപ്പുണ്ടായി. ദുർബലമായ സാമ്പത്തിക സ്ഥിതിയിലായതിനാൽ നിലവിൽ ഈ ബാങ്കുകൾ ആർബിഐയുടെ നിരീക്ഷണത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.