6000 രൂപക്ക് ബഡ്ജറ്റ് ഫോണുമായി ഷവോമി, എം ഐ 6A വിൽ‌പ്പന ആരംഭിച്ചു

Sumeesh| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (19:07 IST)
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എം ഐ 5Aയ്ക്ക് ശേഷം പുതിയ ബഡ്ജറ്റ് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിച്ചു. 5999 രൂപ വില വരുന്ന എം ഐ 6A Mi.comലൂടെയും ആമസോണിലൂടെയും ലഭ്യമാണ്.

2ജി ബി റാം 16 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 2 ജി ബി റാം, 64 ജി ബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് ഫോൺ അവതരിപിച്ചിരിക്കുന്നത്. ഉയർന്ന സ്റ്റോറേജുള്ള വേരിയന്റിന് 6999രൂപയാണ് വില.

18:9 ആസ്പെക്‌ട് റേഷ്യോവിൽ 5.45 ഇഞ്ച് എച്ച്‌ ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 5 മെഗാപിക്സകിന്റെ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. 3000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :