ജിയോയ്ക്ക് സമാനമായ പ്ലാനുകൾ കുറഞ്ഞ വിലയിൽ നൽകി നേട്ടമുണ്ടാക്കാൻ എയർടെൽ: പ്രിപെയ്ഡ് ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ

Sumeesh| Last Updated: തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (19:37 IST)
മുംബൈ: ടെലികോം വിപണിയിൽ റിലയൻസിന്റെ മികച്ച പ്രകടനത്തിന് കടുത്ത മത്സരം സൃഷ്ടിക്കാനൊരുങ്ങി എയർടെൽ. ജിയോയ്ക്ക് സമാനമായ പ്ലാനുകൾ കുറഞ്ഞ താരിഫിൽ നൽകുക എന്ന തന്ത്രമാണ് എയർടെൽ പ്രയോഗിക്കുന്നത്. ഈ നീക്കത്തിന്റെ ഭഗമായി പ്രീപെയിഡ് ഉപയോക്തക്കൾക്ക് 419 രൂപയുടെ പുതിയ പ്ലാൻ എയർടെൽ അവതരിപ്പിച്ചു.

105 ജി ബി ഡേറ്റ 419 രൂപക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാത്ത വോയിസ് കോളുകളും ദിവസേന 100 എസ് എം എസുമാണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.4 ജി ബി ഡേറ്റയാണ് ദിനം‌പ്രതി ഉപഭോക്താക്കൾക്ക് ലഭിക്കുക. 75 ദിവസമാണ് പുതിയ പ്ലാനിന്റെ കാലാവധി.

ജിയോയുടെ 449 രൂപയുടെ പ്ലാനിനു സമാനമാണ് എയർടെലിന്റെ പുതിയ പ്ലാൻ. 199, 219രുപയുടെ ചെറിയ പ്രീപെയിഡ് പ്ലാനുകളും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :