Sumeesh|
Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (14:50 IST)
ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമിയുടെ പുതിയ സ്മാർറ്റ് ഫോൺ മോഡൽ
റിയൽമി 2 വിന്റെ വിൽപന ആരംഭിച്ചു. ഓൺലൈൻ വാണിജ്യ സ്ഥാപനമായ ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് റിയൽമി 2 വിൽപന തുടങ്ങിയത്.
3 ജി ബി , 4 ജി ബി റാം വേരിയന്റുകളാണ് ഫോൺ വിപണിയിലെത്തുന്നത്. 3 ജി ബി വേരിയന്റിന് 8990 രൂപയും 4 ജി ബി വേരിയന്റിന് 10990 രൂപയുമാണ് വില. ആദ്യ വിൽപനയുടെ ഭാഗമായി 1000 രൂപയുടെ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എച്ച് ഡി എഫ് സി, ആക്സിസ് ബാങ്കുകളു ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ക്യാഷ്ബാക് ഓഫറും ലഭിക്കും.
ഇതു കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് 4200 രൂപയുടെ ആനുകൂല്യങ്ങളും 120 ജി ബി ഡേറ്റയും സ്വന്തമാക്കാം.ഐ ഫോൺ എക്സിനു സമാനമായ നോച്ച് ഡിസ്‌പ്ലെയാണ് ഫോണിനു നൽകിയിരിക്കുന്നത്. മികച്ച ഡബിൾ റിയർ ക്യാമറകളും 4230 mAh ബാറ്ററി ബാക്കപ്പും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഡയമണ്ട് ബ്ലു, ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ് എന്നി നിറങ്ങളിൽ റിയൽമി 2 ലഭ്യമാണ്.