പി കെ ശശിക്കെതിരായ പരാതി മൂന്നാഴ്ച മുൻപ് ലഭിച്ചു; ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ചുവരുകയാണ്, പൊലീസിലേക് പരാതി കൈമാറേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടിയേരി

Sumeesh| Last Updated: ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (13:25 IST)
ഷൊർണൂർ എം എൽ എക്കെതിതിരായ യുവതിയുടെ ലൈഗിക ആരോപണവുമായി ബന്ധപ്പെട്ട പരാതി മൂന്നാഴ്ച മുൻപ തന്നെ ലഭിച്ചിരുന്നതായി സി പി എം സസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാതിയിൽ ഉചിതമായ നടപടികൾ പാർട്ടി സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടി ഇതുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്ന തരത്തിലുള്ള മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണ്. കുറ്റക്കാരെ ഒരിക്കലും പാർട്ടി സംരക്ഷിക്കില്ല അത്തരത്തിലുള്ള ചരിത്രവും പാർട്ടിക്കില്ല. പരാതിയുടെ സ്വാഭാവത്തെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും കോടിയേരി പറഞ്ഞു

പരാതി പൊലീസിലേക്ക് കൈമാരേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയെങ്കിൽ പരാതിക്കാരി നേരിട്ട് പൊലീസിൽ പരാതി നൽകുമയിരുന്നല്ലോ എന്നായിരുന്നു പൊലീസിലേക്ക് പരാതി കൈമാറുമോ എന്ന ചോദ്യത്തിന് കോടിയേരിയുടെ മറുപടി. പാർട്ടിക്കൂള്ളിൽ ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :