പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി

Sumeesh| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (12:32 IST)
ഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിങ്കളാഴ്ച തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ഉടൻ‌തന്നെ സംസ്ഥന നേതൃത്വത്തിനു കൈമാറി. പരാതിയിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയതായും യെച്ചൂരി പറഞ്ഞു.

നേരത്തെ പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുൻ സംസ്ഥാന സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ തയ്യാറാണ് എന്നായിരുന്നു പി കെ ശശിയുടെ പ്രതികരണം. പരാതിയിൽ അന്വേഷണം നടത്താൻ സി പി എം തീരുമാനിച്ചിട്ടുണ്ട്.

തന്നെ ഷൊർണൂർ എംഎൽഎ പി കെ ശശി പീഡിപ്പിച്ചതായി ഡി വൈ എഫ് ഐ അംഗമായ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. കേസ് ഒതുക്കി തീർക്കുന്നതിനായി ഒരു കോടി രൂപയും ഡി ഐ എഫ് ഐയിൽ ഉന്നത സ്ഥാനവും എം എൽ എ വാഗ്ദാനം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :