ചൈനീസ് ഇ കോമേഴ്സ് ഭീമൻ ആലിബാബ ഇന്ത്യയിലേക്ക് ചുവടുവെക്കുന്നു

Sumeesh| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:59 IST)
മുംബൈ: ചൈനീസ് ഇ കൊമേഴ്‌സ് ഭീമന്‍മാരായ ഇന്ത്യയിലെ റിടെയ്‌ലർ കമ്ബനികളുമായി കൈകോര്‍ത്ത് മൾട്ടി ചാനൽ റീടെയ്‌ലിങിനൊരുങ്ങുന്നു. ഇതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ, ഫ്യൂച്വര്‍ റീട്ടെയില്‍ തുടങ്ങിയ കമ്പനികളുമയി ആലിബാബ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഏതെങ്കിലും ഒരു റീടെയ്ലിങ് കമ്പനിയുമായി ചേർന്ന് ആലിബാബയുടെ സാനിധ്യം ഇന്ത്യയിലെത്തിക്കനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനികളുടെ ഓഹരികൾ വാങ്ങുന്ന കാര്യം ആലീബാബയുടെ പരിഗണനയിലാണ്.

ചൈനയിൽ വിപണി പിടിച്ച ഓൺലൈൻ ഓഫ്‌ലൈൻ
മാതൃക തന്നെയാവും ആലിബാബ ഇന്ത്യയിലും പിന്തുടരുക. ആമസോണിന് ശക്തമായ മത്സരം സൃഷിക്കുകയാണ് ഇതിലൂടെ ആലിബാബ ലക്ഷ്യമിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :