9 രൂപക്ക് ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

Sumeesh| Last Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (14:14 IST)
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍. 9 രൂപയുടെയും 29 രൂപയുടെയും രണ്ട് പ്ലാനുകളാണ് സ്വതാന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 മുതല്‍ ഓഫര്‍ ലഭ്യമാകും.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും‍, 100 എസ്‌എംഎസ്, 2 ജിബി ഡാറ്റ എന്നിവയാണ് 9 രൂപ ഫ്രീഡം ഓഫറില്‍ ലഭ്യമാക്കുന്നത്. ഒരു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. ആഗസ്റ്റ് 10 മുതല്‍ 25 വരെയാണ് ഓഫറിന്റെ കാലാവധി.

29 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 2 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ 7 ദിവസത്തേക്ക് ലഭിക്കും. ഒരു ദിവസം 1 ജി ബി ഡാറ്റയേ ഉപയോഗിക്കാന്‍ സാധിക്കൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :