ഒരൊന്നൊന്നര ട്വീറ്റ്: ഇലോൺ മസ്ക് വാരിയത് 6177.15 കോടി !

Sumeesh| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (16:00 IST)
ഒരറ്റ ട്വീറ്റ് കൊണ്ട് കോടികൾ സ്വന്തമാക്കിയെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടുന്നുണ്ടാകും എങ്കിൽ സത്യമാണ്. ഇലക്ട്രോണിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ സി ഇ ഒ ഇലോൺ മസ്കിന്റെ
ട്വീറ്റാണ് 90 കോടി ഡോളർ (6177.15 കോടി) നേടികൊടുത്തത്.

ടെസ്‌ലയുടെ ഒരു ഓഹരിക്ക് 420 ഡോളർ എന്ന നിലയിൽ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നു എന്നും സുരക്ഷിതമായ ഫണ്ട് ഉണ്ടെന്നുമായിരുന്നു മസ്കിന്റെ ട്വീറ്റ്. ഈ നിർണായ വാണിജ്യ തീരുമാനം ട്വീറ്റിലൂടെ പുറത്തറിഞ്ഞതോടെ ടെസ്‌ലയുടെ ഓഹരിവില കുത്തനെ 6.8 ശതമാനം ഉയർന്ന് 365.36 ഡോളർ എന്ന നിലയിലെത്തിയതോടെയാണ് വലിയ നേട്ടത്തിലേക്ക് കമ്പനി എത്തിയത്.

385 ഡോളറാണ് ടെസ്‌ലയുടെ ഓഹരിക്ക് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില എന്നാൽ ഇതിനും 9 ശതമനം മുകളിലാണ് പ്രവറ്റ് ലിസ്റ്റിങിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നത്. പ്രൈവറ്റായി ലിസ്റ്റ് ചെയ്താലും നിലവിലുള്ള ഓഹരി ഉടമകൾക്ക് ഓഹരികൾ നിലനിർത്തുകയോ പുതിക്കിയ വില പ്രകാരം വിൽക്കുകയോ ചെയ്യാം

സൌദി അറേബ്യയിലെ ഒരു കമ്പനി ടെസ്‌ലയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് നിർണ്ണായക തീരുമാനം അറിയിച്ച് മസ്ക് രംഗത്തെത്തുന്നത്. സുപ്രധാന തീരുമാനം ട്വിറ്ററിലൂടെ പുറത്തുവിട്ടത് ബിസിനസ് ലോകത്തെയാകമനം അത്ഭുതപ്പെടുത്തി. താൻ കമ്പനിയുടെ സി ഇ ഒ സ്ഥാനത്ത് തന്നെ തുടരും എന്ന് മസ്ക് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :