വിപണിയിലെത്തും മുൻപേ താരമായി ഷവോമി എം ഐ മിക്സ് 3

Sumeesh| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (19:31 IST)
ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ഷവോമി എംഐ മിക്‌സ് 3 യുടെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. 39,000 രൂപയാണ് ഫോണിന്റെ വില. സെപ്തംബർ 15ന് ഫോണിനെ വിപണിയിൽ അവതരിപ്പിക്കും.

അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ എം ഐ മിക്സ് 3 കമ്പനി പുറത്തിറക്കുന്നത്. ഫിംഗേപ്രിന്റ് സെൻസറിൽ തുടങ്ങി വയർലെസ്സ് ചാർജിങ് മികച്ച സ്ക്രീൻ അങ്ങനെ പോകുന്നു സവിശേഷതകൾ. സാംസങ് 2K അമോലെഡ് ഡിസ്‌പ്ലേക്ക് സമാനമായ ഡിസ്പ്ലേയാണ് എം ഐ മിക്സ് 3 ക്കും നൽകിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ൽ പ്രവർത്തിക്കുന്ന എം ഐ മിക്സ് 3, 6 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ നാല് വേരിയന്റുകളിലയാണ്
വിപണിയിലെത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :