1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. business

ജിയോക്കെതിരെ മത്സരം ശക്തമാക്കാൻ പുതിയ ഓഫറുമായി ബി എസ് എൻ എൽ

വാർത്ത
444 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് ബി എസ് എൻ എൽ. 444 രൂപക്ക് 60 ദിവസത്തേക്ക്  ദിവസവും 6 ജി ബി 3G ഡേറ്റയും അൺലിമിറ്റഡ് കോളിങ് സേവനവും നൽകുന്നതാണ് ഓഫർ. എന്നാൽ കേരളത്തിൽ മാത്രം 4G സേവനവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫറിൽ മാറ്റം വരുത്തിയിരിക്കുന്നത്. 
 
ജിയോയുടെ 799 ഓഫറിനാണ് ബി എസ് എൻ എല്ലിന്റെ പുതിയ പ്ലാൻ മത്സരം സൃഷ്ടിക്കുക. 799 രൂപക്ക് ദിവസേന 5 ജി ബി 4G ഡേറ്റയും പരിധിയില്ലാത്ത കോളിങ്ങും ജിയോ ആപ്പ് വഴിയുള്ള മറ്റു സേവനങ്ങളും ലഭ്യമാണ്. എന്നാൽ കുറഞ്ഞ വിലക്ക് കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫർ ആളുകൾ വളരെ വേഗം സ്വീകരിക്കും എന്നാണ് ബീസ് എൻ എൽ കണക്കുകൂട്ടുന്നത്.  
അടുത്ത ലേഖനം
വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണമെന്ന് പി സി ജോർജ്