Sumeesh|
Last Modified ശനി, 7 ജൂലൈ 2018 (14:33 IST)
കാറുകൾക്ക് പുറമെ ഇന്ത്യയിൽ ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ സുസൂക്കി. ഇതിനായുള്ള നിക്ഷേപം സുസൂക്കി തുടങ്ങി. 2020 തോടു കൂടി ഇന്ത്യയിൽ ആദ്യ സുസുക്കി ഇലക്ട്രിക് ഇരു ചക്ര വാഹം നിർത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്കായി 1700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഗുജറാത്തിൽ ഒരു ബാറ്ററി നിർമ്മാണ ഫാക്ടറി ആരംഭിക്കാനാണ് കമ്പനിഒയുടെ തീരുമാനം. ഡെൻസോ, തോഷിബ
എന്നീ കമ്പനികളുമായി യോജിച്ചാവും സുസൂക്കി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുക.
ഇലക്ട്രിക് സ്കൂട്ടറുകളാവും കമ്പനി ആദ്യം നിർമ്മിക്കുക. തുടർന്ന് ഇലക്ട്രിക്
ബൈക്കുകൾ നിർമ്മിക്കാനാണ് നീക്കം. സാധാരണക്കാരൻ വാങ്ങാനും പരിപാലിക്കാനും കഴിയുന്ന തരത്തിൽ ചിലവ് കുറച്ച് വാഹനങ്ങൾ നിർമ്മിക്കാനാണ് സുസൂക്കി ലക്ഷ്യമിടുന്നത്.