‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും‘ ഇനി അധികകാലം ഉണ്ടായേക്കില്ല; എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചു

Sumeesh| Last Modified വെള്ളി, 6 ജൂലൈ 2018 (18:08 IST)
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയു, എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ മരവിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ച് എക്സൈസ് വകുപ്പ്. കൂട്ടയ്മ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് ഫെയിസ്ബുക്കിനെ സമീപിച്ചിരിക്കുകയാണ്.

കൂട്ടയ്മയിലെ അംഗങ്ങൾക്ക് ബാറുകളിൽ വില ഇളവ് നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. സിനിമ നടന്മാരടക്കമുള്ള പ്രമുഖർ കൂട്ടായ്മയിൽ അംഗങ്ങളാണ് എന്നാണ് വിവരം. ഗി എൻ പി സി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് ഫെയിസ്ബുക്കിനെ സമീപിച്ചതെന്ന് എക്സൈസ് കമ്മിഷ്ണർ ഋഷിരജ് സിങ് വ്യക്തമാക്കി.

എക്സൈസ് വകുപ്പ് ഫെയ്സ്ബുക്കിനെ സമീപിച്ച സാഹചര്യത്തിൽ കൂട്ടായ്മ അധികകാലം തുടരാനായേക്കില്ല. ഫെയിസ്‌കുക്കിന്റെ അന്വേഷനത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്നു കണ്ടാൽ കൂട്ടയ്മ മരവിപ്പേച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :