വയനാട് കടുവ സങ്കേതം യാഥാര്‍ത്ഥ്യമാകുന്നു

ന്യൂഡല്‍ഹി:| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (15:00 IST)
വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാന്‍ സര്‍ക്കാര്‍ നീക്കം. കടുവ സങ്കേതത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി.ദേശീയ കടുവ സങ്കേത അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ റേഞ്ചുകള്‍ കടുവ സങ്കേതത്തിന്റെ കീഴില്‍ വരും.കടുവ സങ്കേതം രൂപീകൃതമാകുന്നതോടെ 800റോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ കടുവ സങ്കേതം സംബന്ധിച്ച് ദേശീയ കടുവ സങ്കേത അതോറിറ്റിയുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നു. യോഗത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി അറിയിച്ചുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ദേശീയ കടുവ സങ്കേതം സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്താ വനം വകുപ്പ് നിഷേധിച്ചു








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :