സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍; 'ന്യൂ പ്ലാന്‍ വൗച്ചര്‍' പദ്ധതിയുമായി ബിഎസ്എന്‍എല്‍ ‍!

144 രൂപയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍!

സജിത്ത്| Last Modified ചൊവ്വ, 31 ജനുവരി 2017 (12:17 IST)
പുതിയ പദ്ധതിയുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 'ന്യൂ പ്ലാന്‍ വൗച്ചര്‍' എന്ന പദ്ധതിയുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 144 രൂപയുടെ റീച്ചാര്‍ജ്ജു ചെയ്താല്‍ എല്ലാ ലോക്കല്‍/എസ്റ്റിഡി കോളുകളും 30 ദിവസത്തേക്ക് സൗജന്യമായി ലഭിക്കുമെന്നതാണ് ഈ പ്ലാന്‍. കര്‍ണ്ണാടകയിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭിക്കുന്നത്.


439 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറില്‍ മൂന്നു മാസത്തെ അണ്‍ലിമിറ്റഡ് കോളുകളും ചെയ്യാന്‍ സാധിക്കും. എന്നാല്‍ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുകയെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. കൂടാതെ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 300 എംബി ഡാറ്റയും ബി
ടൂ ബി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :