മൊബൈല്‍ ഡാറ്റ പെട്ടെന്നു തീരുകയാണോ ? എങ്കില്‍ ഇനി ആ പേടി വേണ്ട !

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം

android device, data usage, smartphone മൊബൈല്‍ ഡാറ്റ, സ്മാര്‍ട്ട്‌ഫോണ്‍
സജിത്ത്| Last Modified വ്യാഴം, 19 ജനുവരി 2017 (10:49 IST)
ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കുമുള്ള പരാതിയാണ് ഡാറ്റ ഉപയോഗം കൂടുകയാണെന്ന്. ബ്രൗസിംഗ്, അപ്‌ലോഡിങ്ങ്, ഡൗണ്‍ലോഡിങ്ങ് എന്നിവയ്ക്കാണ് ഡാറ്റ ഉപയോഗം കൂടുന്നത്. മറ്റുള്ള മൊബൈല്‍ ഉപഭോക്താക്കളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണ് ഡാറ്റ കൂടുതല്‍ ചിലവാകുന്നത്. ആന്‍ഡ്രോയിഡ് ഡാറ്റ ഉപയോഗം കുറക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണുള്ളതെന്ന് നോക്കാം.

ഒപ്പേറ മാക്‌സ് എന്ന ആപ്പ് നിങ്ങളുടെ മൊബൈല്‍ ഡാറ്റയുമായി കണക്ട് ചെയ്യുകയാണെങ്കില്‍ വളരെകുറച്ച് ഡാറ്റ മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഡാറ്റയും ബാറ്ററിയും സംരക്ഷിക്കുന്നതിനായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നത് നല്ലതാണ്.

ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ ക്രോമാണ് ബ്രൗസറായി ഉപയോഗിക്കുന്നതെങ്കില്‍ ഡാറ്റ ഉപയോഗം കുറക്കുന്നതിനായി മെനു ബട്ടണില്‍ ടാപ്പ് ചെയ്ത ശേഷം സെറ്റിങ്ങ്‌സില്‍ പോകുക. അവിടെയുള്ള Advanced> Data saver> Enable എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതുപോലെ ഫോണില്‍ ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുന്നതും നല്ലതാണ്. അതിനായി Settings> Wireless & Networks> Data Usage> Mobile set data limit> Turn on എന്ന് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിലെ ബാക്ക്ഗ്രൗണ്ട് ഡാറ്റ യൂസേജ് കുറയ്ക്കുന്നതും ഫോണ്‍ ബാറ്ററിയും ഇന്റര്‍നെറ്റ് ഡാറ്റയും സംരക്ഷിക്കാന്‍ സഹായിക്കുന്നു. അത്തരത്തില്‍ ചെയ്യുന്നതിനായി ആദ്യം Settings> Mobile Networks> എന്ന് ചെയ്യുക. തുടര്‍ന്ന് വലതു ഭാഗത്ത് മുകളില്‍ ക്ലിക്ക് ചെയ്ത് Restrict background usage എന്നതിലും ക്ലിക്ക് ചെയ്യുക.

ക്വാളിറ്റി കൂടിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഡാറ്റ നഷ്ടത്തിനു കാരണമാണ്. അതിനാല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ റിസൊല്യൂഷന്‍ കുറച്ച ശേഷം ചെയ്യുന്നതാണ് നല്ലത്. അതുപോലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂട്യൂബില്‍ ഓഫ്‌ലൈന്‍ വീഡിയോകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ സവിശേഷത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഡാറ്റ സംരക്ഷിക്കാന്‍ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :