വീഡിയോ കോള്‍, ലൈവ് ടിവി; 'സൂപ്പര്‍നെറ്റ് 4ജി' സേവനവുമായി വോഡ്ഫോണ്‍ !

വോഡാഫോണ്‍ 'സൂപ്പര്‍നെറ്റ് 4ജി' 17 സര്‍ക്കിളുകളില്‍!

സജിത്ത്| Last Modified ശനി, 21 ജനുവരി 2017 (10:29 IST)
'സൂപ്പര്‍നെറ്റ് 4ജി' സേവനവുമായി ടെലികോം ജയിന്റ് വോഡഫോണ്‍. ഈ വര്‍ഷം 2,400 പട്ടണങ്ങളില്‍ ഈ സേവനം വ്യാപിക്കാനാണ് വോഡഫോണ്‍ പദ്ധതിയിടുന്നത്. കേരള, കര്‍ണാടക, കൊല്‍ക്കത്ത, ഡെല്‍ഹി, മുംബൈ, ഹരിയാന, യുപി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആസാം, നോര്‍ത്ത് ഈസ്റ്റ്, മഹാരാഷ്ട്രാ, തമിഴ്‌നാട്, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഈ സേവനം ആരംഭിക്കുന്നത്.

വോഡാഫോണിന്റെ ഈ സൂപ്പര്‍നെറ്റ് 4ജി സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍, ലൈവ് ടിവി എച്ച്ഡി കണ്ടന്റ് എന്നീ സൌജന്യ സേവനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ഈ സേവനം നാസിക്, ജെയ്പൂര്‍, സഹരാന്‍പൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ദശലക്ഷം ഉപഭോക്താക്കള്‍ ഈ സേവനം നല്‍കുകയെന്നതാണ് വോഡഫോണിന്റെ ലക്ഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :