തിരുവനന്തപുരം|
VISHNU|
Last Modified ശനി, 12 ജൂലൈ 2014 (12:02 IST)
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളാ സര്‍ക്കിളില്‍ ബിഎസ്‌എന്‍എല്ലിന് 412 കോടിയുടെ ലാഭം കിട്ടിയതായി ചീഫ് ജനറല്‍ മാനേജര്‍ എംഎസ്എസ്‌റാവു പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ലാബം ലഭിച്ച സര്‍ക്കിളും കേരളമാണ്.
2820 കോടി രൂപയുടെ വരുമാനമാണ് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് ബിഎസ്‌എന്‍എല്‍ നേടിയത്. മുന്‍വര്‍ഷത്തേ അപേക്ഷിച്ച് നോക്കിയാല്‍ 126 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായി സംസ്‌ഥാനത്തെ കസ്‌റ്റമര്‍ കെയര്‍ സെന്ററുകളുടെ എണ്ണം 268 ല്‍ നിന്നും 500 ആക്കി ഉയര്‍ത്തുമെന്നും ചീഫ് ജനറല്‍ മാനേജര്‍ എംഎസ്എസ്‌റാവു പറഞ്ഞു
അതേ സമയം പേയ്‌മെന്റ് സംവിധാനം പോസ്‌റ്റ് ഓഫീസ്, അക്ഷയ സെന്ററുകള്‍ക്കു പുറമേ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കാനും എല്ലാ പഞ്ചായത്തിനും ബ്രോഡ്‌ബാന്റ് സംവിധാനം ഏര്‍പ്പെടുത്തി ഗ്രാമങ്ങളെ ബ്രോഡ്‌ബാന്റ് വഴി ബന്ധിപ്പിക്കുന്ന ഒപ്‌ടിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് പദ്ധതിയും ഉടന്‍ ആരംഭിക്കാനും ബിഎസ്‌എന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.