തമിഴ്നാട്ടില്‍ ഇനി മലയാളമില്ല!

ചെന്നൈ| Last Modified വെള്ളി, 11 ജൂലൈ 2014 (09:07 IST)
തമിഴ്‌നാട്ടില്‍ ഇനി മലയാളം പഠിക്കാമെന്ന് ആരും കരുതേണ്ട. ലക്ഷക്കണക്കിന് വരുന്ന മലയാളികളുടെ മാതൃഭാഷാപഠനത്തിന് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് ഇത്. 2015 മുതല്‍ ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കില്ലെന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.

1956 ല്‍ ഭാഷാസംസ്ഥാന രൂപവത്കരണത്തോടനുബന്ധിച്ച് തമിഴ്‌നാടിന്റെ ഭാഗമായിത്തീര്‍ന്ന കന്യാകുമാരി, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ ലക്ഷക്കണക്കിന് മലയാളികളാണ് താമസിക്കുന്നത്. ഇവരെല്ലാം ഇവിടെ ജനിച്ചുവളര്‍ന്നവരാണ്. 2006 ല്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി നിയമമാക്കിയ നിര്‍ബന്ധിത തമിഴ്ഭാഷാപഠനനിയമങ്ങളാണ് ഇപ്പോള്‍ മലയാളത്തെ ഇല്ലാതാക്കിയത്.

ഇതോടെ മലയാളികളുടെ മാതൃഭാഷാപഠനവും പരീക്ഷ എഴുതുവാനുള്ള അവകാശവും അടുത്ത വിദ്യാഭ്യാസ വര്‍ഷത്തോടെ അവസാനിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒരുകൂട്ടം മലയാള അധ്യാപകരെ തമിഴ് അധ്യാപകരായി മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തമിഴ്നാട്ടില്‍ മലയാളികള്‍ ഈ ദുരവസ്ഥ നേരിടുമ്പോഴും കേരളത്തില്‍ തമിഴ്ഭാഷാപഠനത്തിന് അയിത്തം കല്പിച്ചിട്ടില്ല. പഠനസഹായം നല്‍കി തമിഴില്‍ ഗവേഷണത്തിനുള്ള സൗകര്യങ്ങളും ഇവിടെ നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :