ലാന്റ്‌ലൈൻ കോളുകൾ പൂർണ്ണമായും സൗജന്യമാക്കി ബി എസ് എൻ എൽ

Sumeesh| Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (11:21 IST)
ഉപഭോക്താക്കൾക്ക് പുതിയ ഓഫർ ഓരുക്കി ബി എസ് എൻ എൽ. നിലവിൽ
ബി എസ് എൻ എൽ ലാന്റ്‌ലൈൻ കണക്ഷൻ ഇന്റർനെറ്റ് സേവനം ലഭ്യമക്കാനുള്ള മാർഗ്ഗം മാത്രമായാണ്. ടെലികൊം വിപണിയിൽ പുതിയ കമ്പനികളുടെ വരവ് ബി എസ് എൻ എല്ലിനെ നേരത്തെ തന്നെ പ്രധിരോധത്തിലാക്കിയിരുന്നു.

ലാന്റ്‌ലൈനിൽ കോളുകൾക്കായുള്ള ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും ഇന്റർനെറ്റ് സേവനങ്ങളിൽ മുന്നിൽ നിൽക്കാൻ അപ്പൊഴും കമ്പനിക്ക് സാധിച്ചിരുന്നു. പക്ഷെ ജിയോയുടെ വരവോടുകൂടി അതും അവസാനിച്ചു. അതുകൊണ്ട് നിലനിൽപ്പിനു വേണ്ടി ബി എസ് എൻ എൽ ലാന്റ്‌ലൈൻ കൊളുകൾ തികച്ചും സൗജന്യമാക്കാൻ ഒരുങ്ങുകയാണ്` ബി എസ് എൻ എൽ.

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനായി നേരത്തെ
ബി എസ്
എൻ എല്ലിൽ നിന്നും ബി എസ് എല്ലിലേക്ക് കോളുകൾ സൗജന്യമാക്കിയിരുന്നു ഈ സേവനമാണ് എല്ലാ സർവ്വിസ് പ്രൊവൈഡർമാരിലേക്കും വ്യാപിപ്പിക്കനാൺ ബി എസ് എൻ എൽ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഓഫർ പ്രകാരം ലാന്റ്‌ലൈൻ കണക്ഷന് കോളുകളുടെ പണം ഈടാകില്ലാ. മിനിമം മാസ വാടക മാത്രം നൽകിയാൽ മതിയാകും നഗര പ്രദേങ്ങളിൽ ഇത് 240
രൂപയും ഗ്രാമ പ്രദേശങ്ങളിൽ ഇത് 180 രൂപ മുതൽ 220 രൂപവരെ ആയിരിക്കും. സേവനങ്ങളെ കുറിച്ച് കമ്പനി പരസ്യം പുറത്തുവിട്ടുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :