Sumeesh|
Last Modified ബുധന്‍, 11 ഏപ്രില്‍ 2018 (11:07 IST)
ഇന്ത്യൻ നിരത്തുകളിലെ സൂപ്പർബൈക്കുകളുടെ ശ്രേണിയിലേക്ക് ഒരാൾകൂടി.
സൂപ്പർഡ്യുവൽ T600 എന്ന സൂപ്പർ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ നിർമ്മാതാക്കളായ എസ് ഡബ്ള്യു എം. ജൂലൈ മാസത്തോടുകൂടി വാഹനത്തെ
ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ആറര ലക്ഷം രൂപയാണ് ഇന്ത്യയിൽ സൂപ്പർഡ്യുവൽ T600 ന് വില നിശാചയിച്ചിട്ടുള്ളത്.
എസ് ഡബ്ള്യു എം
കൈനറ്റിക് ഗ്രൂപ്പുമായി ചേർന്നാണ് വാഹനം ഇന്ത്യൽ അവതരിപ്പിക്കുന്നത്. ലഗേജ് റാക്ക് ക്രഷ്ഗാർഡുകൾ പാനിയറുകൽ എന്നീ ആക്സസറീസ് വാഹനത്തോടൊപ്പം തന്നെ ലഭ്യമാക്കും. ദീർഘദൂര യാത്രകൾക്ക് സഹായകമാം വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. 18 ലിറ്റർ ഇന്ധന ശേഷിയുള്ള വാഹനത്തിന് 165 കിലോഗ്രാം ഭാരമാണുള്ളത്.
600 സി സി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 54 ബി എച്ച് പിയും, 53.5 എൻ എം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാകും. സിക്സ് സ്പീട് ഗിയർ ബോക്സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.