Sumeesh|
Last Modified ശനി, 14 ഏപ്രില്‍ 2018 (11:15 IST)
ഔഡിയുടെ പുത്തൻ തലമുറ ആർ എസ് 5 കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബംഗളൂരിവിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‌ലിയാണ് പുത്തൻ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചത്. 1.1 കോടി രൂപയാണ് ഈ പുത്തൻ തലമുറ ആർ എസ് 5ന് ഇന്ത്യൻ വിപണിയിൽ നൽകേണ്ട വില.
450 എച്ച് പി കരുത്തുള്ള 9 ടിഎഫ്എസ്ഐ ബൈ-ടര്‍ബോ എഞ്ചിന്‍ മികച്ച സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്തതാണ്. 444 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാവും. 3.9 സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും എന്നത് വാഹനത്തിന്റെ പ്രത്യേഗതയാണ്. മണിക്കുറിൽ 250 കിലോമീറ്റർ വേഗതയിൽ വരെ വാഹനതിൽ സഞ്ചരിക്കാനാകും.
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ വലിയ സജ്ജികരണങ്ങളാണ് ആർ എസ് 5 കൂപ്പെയിൽ ഒരുക്കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഔഡി സ്മാര്‍ട്ഫോണ്‍ ഇന്റര്‍ഫേസ്. എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്പോര്‍ട്സ് കാറിനു തുല്യമായ ആഡംബര കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനായിരിക്കും പുതിയ ഔഡി ആര്‍എസ് 5 കൂപ്പെയെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.
സുരക്ഷയുടെ കാര്യത്തിലും മികവു പുലർത്തുന്നതാണ് ഈ പുത്തൻ തലമുറ വാഹനം. ആറു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്
എന്നിവ വാഹനത്തിലെ യാത്ര സുരക്ഷിതമാക്കും.രൂപത്തിൽ വലിയ വ്യത്യാസങ്ങളൊന്നും പുത്തൻ തലമുറ ആർ എസ് 5 കൂപ്പെയിൽ വരുത്തിയിട്ടില്ല.