ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ആറാംസ്ഥാനത്ത് ദുൽഖർ സൽമാൻ, പൃഥ്വിരാജ് 23 ആം സ്ഥാനത്ത്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2020 (14:04 IST)
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷൻമാരെ കണ്ടെത്തുന്നതിനായി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ ഫലം പുറത്ത്. ആദ്യ പത്തിൽ തന്നെ മലയാളത്തിന്റെ പ്രിയതാരം സ്ഥാനം പിടിച്ചിരിയ്ക്കുന്നു. അൻപത് പേരടങ്ങുന്ന പട്ടികയിൽ ആറാം സ്ഥാനത്താണ് ദുൽഖർ സൽമാൻ. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരൻ.

ബോളിഡ് നടൻ രൺവിർ സിങ് രണ്ടാം സ്ഥാനം നേടിയപ്പോൾ, തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട മൂന്നാം സ്ഥാനത്തും ബോളിവുഡില്‍നിന്നുതന്നെ വിക്കി കൗശല്‍ നാലാമതും എത്തി. പട്ടികയിൽ മലയാളി താരങ്ങളായ പൃഥ്വിരാജ് ഇരുപത്തിമൂന്നാം സ്ഥാനത്തും നിവിൻ പോളി നാൽപ്പതാം സ്ഥാനത്തുമാണ്. ശിവകാര്‍ത്തികേയന്‍, റാണ ദഗ്ഗുബാട്ടി, യഷ്, രാചരണ്‍ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു തെന്നിന്ത്യൻ താരങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :