അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരുടെ പട്ടികയിൽ ആറാംസ്ഥാനത്ത് ദുൽഖർ സൽമാൻ, പൃഥ്വിരാജ് 23 ആം സ്ഥാനത്ത്
- മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയേക്കും: തരുൺ ഗൊഗോയ്
- ഗാന്ധിജി ഉപയോഗിച്ച കണ്ണട ലേലത്തിൽ വിറ്റ് കമ്പനി, ലഭിച്ചത് രണ്ടരക്കോടി
- കോവി ഷീൽഡ് വാക്സിൻ ഒരാൾക്ക് 2 ഡോസ്, വില 500 രൂപ, പ്രതിരോധ ശേഷി ജീവിതകാലം മുഴുവൻ തുടരും എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
- 'പിച്ച് കൂടുതൽ നനയ്ക്കാൻ പറഞ്ഞിട്ടുണ്ട്' വിരമിയ്ക്കൽ പ്രാഖ്യാപിച്ച ശേഷം ധോണി എത്തിയത് ബാലാജിയുടെ അടുത്തേയ്ക്ക്, ഒന്നും അറിയാതെ ബാലാജി
ക്വാഡ് റിയർ ക്യാമറകൾ, 18W ഫാസ്റ്റ് ചാർജിങ്; റെഡ്മി 9 പ്രൈമിനെ കുറിച്ച് കൂടുതൽ അറിയു
10,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഒരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി വിപണിഒയിലെത്തിച്ച് ഷവോമി. 100 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചത് എന്ന ലേവബലിലാണ് റെഡ്മി 9 പ്രൈമിനെ ഷവോമി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 9.999 രൂപയും, ഉയർന്ന പതിപ്പിന് 11,999 രൂപയുമാണ് വില.
4 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് രണ്ട് പതിപ്പുകൾ. 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഗോറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും സ്ക്രീനിന് നൽകിയിരിയ്ക്കുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 8 എംപി, 5 എംപി 2 എംപി എന്നിവയാണ് ക്വാഡ് ക്യാമറകളിലെ മറ്റു സെൻസറുകൾ.
8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ ജി80 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.