ഇരട്ട ഡിസ്‌ക് ബ്രേക്കുകളുമായി ബജാജ് പള്‍സര്‍ എന്‍ എസ് 160യുടെ പുതിയ മോഡൽ വിപണിയിൽ

Sumeesh| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (15:13 IST)
പള്‍സര്‍ എന്‍ എസ് 160യുടെ പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചു‍. പിൻ‌ചക്രത്തിൽ കൂടി ഡിസ്ക് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നു എന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകത. 82,630 രൂപയാണ് പുതിയ വകഭേതത്തിന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.

പിന്‍ ഡിസ്‌ക് ബ്രേക്ക് മാറ്റി നിർത്തിയാൽ മറ്റു മാറ്റങ്ങളൊന്നും ബജാജ് പള്‍സര്‍ എന്‍ എസ് 160 പുതിയ വകഭേതത്തിൽ കമ്പനി ഒരിക്കിയിട്ടില്ല. കാഴ്ചയിൽ അൽ‌പം കൂടി സ്പോർട്ടിയായാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

പിന്നിൽ ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നതിനാൽ പഴയ മോഡലിൽ നിന്നും 2 കിലോ ഭാരം കൂടുതലാണ് പുതിയ വകഭേതത്തിന്.
5.5 ബിഎച്ച്‌ പി കരുത്തും 14.6 എന്‍ എം ടോർക്കും പരമാവധി ഉത്പാദിപ്പിക്കാനാവുന്ന 160.3 സിസി ഓയില്‍ കൂള്‍ഡ് സിംഗിൾ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ എന്‍ എസ് 160യുടെ ശക്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :