1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Bank holidays may 2022

പെരുന്നാൾ, ബുദ്ധ പൂർണിമ: മെയ്‌ മാസത്തിൽ 11 ദിവസം ബാങ്ക് പ്രവർത്തിക്കില്ല

ബാങ്ക് അവധി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സർക്കിളുകളുടെ 2022 മെയ് മാസത്തെ ബാങ്ക് അവധിപട്ടിക പുറത്തുവിട്ടു. വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 11 ദിവസങ്ങൾ ഈ മാസം ബാങ്കുകൾ പ്രവർത്തിക്കില്ല.
 
നാല് ദേശീയ പ്രാദേശിക അവധികൾക്കൊപ്പം ഞായറാഴ്‌ചകളും രണ്ട്  ശനിയാഴ്‌ചകളും ഉൾപ്പടെയാണ് 11 ദിവസം ഈ മാസം ബാങ്കിങ് സേവനം ഇല്ലാതിരിക്കുക. 
 
മെയ് 2ന് പെരുന്നാൾ
മെയ്  3- ഈദ്, ഭഗവാൻ ശ്രീ പരുശുരാമൻ ജയന്തി, ബാസവ ജയന്തി, അക്ഷയ തൃതീയ അവധി: കേരളത്തിലെ സർക്കിളുകൾ ഒഴികെ)
മെയ് 9 - രവീന്ദ്രനാഥ് ടാഗോർ ജന്മദിനം (കൊൽക്കത്ത സർക്കിളിൾ മാത്രം അവധി)
മെയ് 16- ബുദ്ധ പൂർണിമ (അഗർത്തല, ബേലപൂർ, ഭോപാൽ, ചണ്ഡിഗഡ്, ഡെറാഡൂൺ, ജമ്മു, കാൻപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂ ഡൽഹി, രായിപൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നീ സർക്കിളുകളാണ് അവധി)
അടുത്ത ലേഖനം
എഎ‌പിയും ട്വെന്റി 20യും ബദൽ ശക്തിയായി മാറും, സഖ്യമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സാബു എം ‌ജേക്ക‌ബ്