കാര്‍ഡ് ഇല്ലാതെയും ഇനി എടിഎമ്മില്‍ നിന്ന് പണം എടുക്കാം

മുംബൈ| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (12:31 IST)
കാര്‍ഡ് ഇല്ലാതെയും ഇനി എടിഎമ്മില്‍ നിന്ന് പണം എടുക്കാം. ഐസിഐസിഐ ബാങ്കാണ് ഇത്തരം ഒരു സംവിധാനം ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നത്. രാജ്യത്തെ 10,000 ത്തോളം ഐ.സി.ഐ.സി.ഐ ബാങ്ക് എടിഎമ്മുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഈ സംവിധാനത്തിലൂടെ പണം പിന്‍വലിക്കാനും മറ്റുള്ളവര്‍ അയയ്ക്കുന്ന പണം ഈ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് എടുക്കാനും ഈ സേവനം ഉപയോഗിക്കാം.

പുതിയ കാര്‍ഡ്ലെസ്‌ സംവിധാനത്തില്‍ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ പണം മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് അയക്കാന്‍ ചെയ്യാന്‍ സാധിക്കും.


പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍, പേര്, വിലാസം എന്നിവ നല്‍കണം തുടര്‍ന്ന് തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് ആറക്ക വെരിഫിക്കേഷന്‍ നമ്പര്‍ എസ്എംഎസായി ലഭിക്കും. ഒപ്പം അയച്ച ആളുടെ ഫോണിലേക്ക് നാലക്ക വെരിഫിക്കേഷന്‍ നമ്പറും ലഭിക്കും. എ.ടി. എമ്മില്‍ എത്തി ഈ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കും




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :