സ്വവർഗാനുരാഗ നിരോധന നിയമം ഭരണഘടനാ വിരുദ്ധം, മനുഷ്യാവകാശം ലംഘിക്കുന്ന നിയമം റദ്ദാക്കണമെന്ന് സുപ്രീം കോടതി

Sumeesh| Last Modified ചൊവ്വ, 17 ജൂലൈ 2018 (16:44 IST)
ഡൽഹി: സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാകുന്ന ഐ പി സി 377ആം വകുപ്പ് മനുഷ്യാവകാശത്തെ ലംഘിക്കുന്നതും ഭരണഘടന വിരുദ്ധവുമാണെന്ന് സുപ്രീം കോടതി. 377ആം വകുപ്പിന്റെ സാധുത പരിശോധിക്കുന്ന ഹർജി പരിഗണിക്കവെയായിരുന്നു
സുപ്രീം കോടാതിയുടെ സുപ്രധാന പരാമർശം.

ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിമായ നിയമങ്ങൾ റദ്ദ് ചെയ്യേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. മൌലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സർക്കാരിന്റെ തീരുമാനങ്ങൾക്ക് വേണ്ടി കോടതി കാത്തുനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ നിയമം റദ്ദാക്കുന്നതിനെ എതിർത്തു. സുവർഗാനുരാഗികളാണ് എയിഡ്സ് പോലുള്ള അസുഖങ്ങൾ പരത്തുന്നത് എന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നൽ അഭിഭാഷകൻ ആവശ്യപ്പെടുന്നത് ലൈംഗിക ബന്ധങ്ങൾ നിരിധോക്കണമെന്നാണോ എന്ന് കോടതി മറു ചോദ്യം ചോദിച്ചു. സുവർഗാനുരാഗം ആളുകൾ അംഗീകരിക്കുകയാണെങ്കിൽ ആരോഗ്യ മേഖലയിൽ ബോധവൽക്കർണത്തിനു സഹായിക്കും എന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :