പാര്‍ക്കില്‍ ധാര്‍മ്മികത തെറ്റിച്ചു: പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ| webdunia| Last Modified ശനി, 3 മെയ് 2014 (16:57 IST)
പാര്‍ക്കില്‍ അസന്മാര്‍ഗികമായ രീതിയില്‍ പെരുമാറിയതിന് ബോളിവുഡ് സെക്സ് ബോംബ് പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മീരാ റോഡില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തത്.

പ്രദേശത്തെ പാര്‍ക്കില്‍ രാത്രി രണ്ടു പേര്‍ പരസ്യമായി പൊതു ധാര്‍മികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നതായുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രദേശത്തെ പാര്‍ക്കില്‍ പരാതി ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂനത്തിനും കൂടെയുള്ള യുവാവിനു ചുറ്റും ജനം കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന് 110ആം വകുപ്പും മഹാരാഷ്ട്രാ പൊലീസ് നിയമത്തിലെ 117ആം വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :