ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 13 ജനുവരി 2015 (10:48 IST)
എയർ ഇന്ത്യ ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 50 ശതമാനം വരെ വെട്ടിക്കുറച്ചു. യാത്രക്കാര്‍ക്ക് പുതുവത്‌സര സമ്മാനമായിട്ടാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തിയത്. എന്നാല്‍ യാത്രക്കാര്‍ കൂടുതല്‍ എത്തുന്ന മേയ് - ജൂലായ് മാസങ്ങളില്‍ പഴയ വിലയിലേക്ക് തിരിച്ചുവരുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിരക്ക് പ്രകാരം 6,000 രൂപ മുതൽ 8,000 രൂപ വരെയുള്ള ടിക്കറ്റുകളുടെ വില 3,000 രൂപയിൽ താഴെയായിട്ടുണ്ട്. എല്ലാവർഷവും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ യാത്രക്കാരെ തീരെ കിട്ടാറില്ല. ഈ സാഹചര്യത്തെ തുടര്‍ന്നാണ് ഉപഭോക്താക്കൾക്ക് ഉണര്‍വ് പകര്‍ന്ന് ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.